മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു
1 min read

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. പത്തം ക്ലാസിലെ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു.
പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
സ്കൂളിലെ ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.
നടപടി നേരിട്ട വിദ്യർത്ഥി ഇന്ന് പരീക്ഷയെഴുതാനായാണ് സ്കൂളിൽ എത്തിയത്. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.