താനൂർ തെയ്യാലയിൽ രണ്ട് കിലോയോളം കഞ്ചാവ് പിടികൂടി, രണ്ട് പേർ അറസ്റ്റിൽ


താനൂർ തെയ്യാലയിൽ രണ്ട് കിലോയോളം കഞ്ചാവ് പിടികൂടി, രണ്ട് പേർ അറസ്റ്റിൽ
തെയ്യാല – ഓമച്ചപ്പുഴ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഷെഡിൽ നിന്നു 1840 ഗ്രാം കഞ്ചാവ് പിടികൂടി.
സംഭവത്തിൽ തെയ്യാല സ്വദേശികളായ ഉസ്മാനും മുഹമ്മദ് റാഷിദും പിടിയിലായി.
താനൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ, സ്ക്വാഡിന് കീഴിലുള്ള എസ്.ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് കഞ്ചാവ് പിടികൂടിയത്.
ഇന്നലെ ( വ്യാഴം) രാത്രി 9 മണിയോടെ യായിരുന്നു പരിശോധന.