വിവാഹവാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു, 5 പവൻ സ്വർണം കൈക്കലാക്കി: വെന്നിയൂർ സ്വദേശി അറസ്റ്റിൽ


തിരൂരങ്ങാടി: വിവാഹവാഗ്ദാനം നൽകി യുവതിയെ വാടക ക്വാർട്ടേഴ്‌സുകളിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയും അഞ്ച് പവൻ സ്വർണം കൈക്കലാക്കുകയും ചെയ്ത കേസിൽ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു.
വെന്നിയൂർ സ്വദേശി പറമ്പിൽ മുഹമ്മദ് ഷാഫി (48)യാണ് അറസ്റ്റിലായത്. 2024 സെപ്റ്റംബറിൽ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് കേസ്.
തിരൂരങ്ങാടി പോലീസ് ഇൻസ്‌പെക്ടർ ബി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റുചെയ്തത്.