NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളിൽ നിയമനം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിൽ വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

 

താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

മെഡിക്കൽ ഓഫീസർ (യോഗ്യത: എം.ബി.ബി.എസും ഒരു വർഷത്തെ ബ്ലഡ് ബാങ്കിൽ പ്രവൃത്തി പരിചയവും),

അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് (ജൂനിയർ സപ്രണ്ടോ അതിന് മുകളിലുള്ള തസ്തികയിൽ നിന്ന് വിരമിച്ച ആരോഗ്യ ജീവനക്കാർ),

കോർഡിനേറ്റർ (എം.ബി.എ/ബി.ബി.എ),

ക്ലർക്ക് (ബി.കോം, പി.ജി.ഡി.സി.എ),

ടെക്‌നിക്കൽ സൂപ്പർവൈസർ (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി കൂടെ ആറ് മാസത്തിലധികം ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും),

ക്വാളിറ്റി മാനേജർ ആൻഡ് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി കൂടെ ആറ് മാസത്തിലധികം ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും),

ടെക്‌നീഷ്യൻ ടെയിനി (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി),

സ്റ്റാഫ് നഴ്‌സ് (ബി.എസ്.സി നഴ്‌സിങ്/ജി.എൻ.എം),

ബ്ലഡ് ബാങ്ക് കൗൺസിലർ (എം.എസ്.ഡബ്ല്യു),

ലാബ് അസിസ്റ്റൻറ് (വി.എച്ച്.എസ്.ഇ, എം.എൽ.ടി),

അറ്റൻഡർ (ഒമ്പതാം ക്ലാസ് വിജയം),

സെക്യൂരിറ്റി എന്നീ തസ്തികകളിലേക്കാണ് നിയമനം.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫികറ്റുകളുടെ അസ്സലും കോപ്പിയും ബയോഡാറ്റയും സഹിതം മാർച്ച് 22ന് വൈകീട്ട് നാലിന് മുമ്പ് ബ്ലഡ് ബാങ്ക് ഓഫീസിൽ അപേക്ഷ നൽകണം.

മാർച്ച് 25ന് രാവിലെ പത്തിന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തിൽ അഭിമുഖം നടക്കും. ഫോൺ: 04933 226322.

Leave a Reply

Your email address will not be published. Required fields are marked *

You may have missed