സ്കൂൾ വിദ്യാർഥിക്ക് അഞ്ചാംഗ വിദ്യാർഥി സംഘത്തിന്റെ മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

പ്രതീകാത്മക ചിത്രം

വയനാട് മാനന്തവാടിയിൽ സ്കൂൾ വിദ്യാർഥിക്ക് മർദ്ദനം.
നേരെ ഒരു സംഘം വിദ്യാർഥികളാണ് മർദ്ദിച്ചത്.
കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി കെട്ടിടത്തിന്റെ കോണിപ്പടിയിൽവച്ച് മർദ്ദിക്കുക ആയിരുന്നു.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിദ്യാർഥിയുടെ അച്ഛൻ സിഡബ്ല്യുസിക്ക് പരാതി നൽകി.
അഞ്ച് വിദ്യാർഥികൾക്കെതിരെ പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.