ജില്ലാ കോവിഡ് സ്‌പെഷ്യൽ ഓഫീസർ താലൂക്ക് കോവിഡ് ആശുപത്രി സന്ദർശിച്ചു. ആശുപത്രി യിലേക്ക് 40 ഓക്സിജൻ സിലിണ്ടർ അനുവദിച്ചു


തിരൂരങ്ങാടി: താലൂക്ക് കോവിഡ്
ആശുപത്രിയിലേക്ക് 40 ഓക്സിജൻ സിലിണ്ടർ അനുവദിച്ചു. ജില്ലാ കോവിഡ് സ്‌പെഷൽ ഓഫീസർ രാജമാണിക്യം
ഐ.എ.എസ് താലൂക്ക് ആശുപത്രിയിലെ കോവിഡ് ചികിൽസ സൗകര്യങ്ങളും പോരായ്മകളും നേരിൽ കാണാനെത്തിയതായിരുന്നു.
ഇതേ തുടർന്നാണ് 40 ഓക്സിജൻ സിലിണ്ടർ അനുവദിച്ചത്.
നഗരസഭ വാഹനം അയക്കും.
കോട്ടക്കലിൽ നിന്നുമാണ് സിലണ്ടർ എത്തിക്കുന്നത്. അദ്ദേഹം നഗരസഭയിലും സന്ദർശിച്ചു.
ആശുപത്രിയിൽ കൂടുതൽ ബെഡ്ഡുകൾ ഒരുക്കാൻ നിർദേശം നൽകി. ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി. സുഹ്റാബി, സി.പി. ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, വഹീദ ചെമ്പ, കക്കടവത്ത് അഹമ്മദ് കുട്ടി, കെ.പി സൈതലവി, സെക്രട്ടറി സതീഷ് കുമാർ, എം അബ്ദു റഹിമാൻക്കുട്ടി, സൂപ്രണ്ട് ഡോ: നസീമ, ഡോ.രാജഗോപാൽ, വിഗിൻ, സാദിഖ് ഒള്ളക്കൻ പങ്കെടുത്തു