ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു


ഇസ്രായേലിൽ അഷ്ക ലോണിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിെൻറ ഭാര്യ സൗമ്യ (32) ആണ് കൊല്ലപ്പെട്ടത്.
ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ചൊവ്വാഴ്ച വൈകീട്ട് 6.30ന് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഇസ്രായേലിലെ അഷ്ക്കലോണിലുള്ള വീട്ടിൽനിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ താമസസ്ഥലത്ത് മിസൈൽ പതിക്കുകയായിരുന്നു.
അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗമായ സതീശെൻറയും സാവിത്രിയുടെയും മകളാണ് സൗമ്യ.
ഏഴ് വർഷമായി ഇസ്രായേലിലാണ്. രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഏക മകൻ അഡോൺ. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന രോഗിയും മരിച്ചു.