ഹെൽമെറ്റ് ധരിച്ചില്ല; റോഡിൽ പോലീസും യാത്രക്കാരനും തമ്മിൽ തർക്കം; തിരൂരങ്ങാടി പോലീസിനെതിരെ പരാതിയുമായി നാട്ടുകാർ.


തിരൂരങ്ങാടി: ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ തിരൂരങ്ങാടി പോലീസ് അപമര്യാദയായി പെരുമാറുന്നതായി നാട്ടുകാർ. തിരൂരങ്ങാടിയിൽ പുതുതായി ചെർജെടുത്ത എസ് ഐ ക്കെതിരെയാണ് വ്യാപകമായി പരാതിയുള്ളത്.
പരിശോധനക്കിടെ പോലീസ് അനാവശ്യമായി കേസ്സെടുക്കുന്നതായും പ്രതികരിക്കുന്നവരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുന്നതായും ആക്ഷേപമുണ്ട്.
ഇന്ന് തിരൂരങ്ങാടിയിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞു വെച്ച് ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണം പറഞ്ഞു ബൈക്കിന്റെ താക്കോൽ പോലീസ് ഊരിഎടുത്തു.
ഇതോടെ ഇരുവരും തമ്മിൽ തർക്കമായി.
ഇതിന്റെ പേരിൽ പിഴ കോടതിൽ അടക്കാമെന്ന് പറഞ്ഞതിന് യാത്രക്കാരന്റെ ബൈക്കിലുണ്ടായിരുന്ന പച്ചക്കറിയും മാംസവും സാധനങ്ങളും പോലീസ് വലിച്ചെറിഞ്ഞെന്നും, അവ റോഡിൽ വീണു കുടക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്
ഇതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോ കാണാം
കഴിഞ്ഞ ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ ഈ എസ്.ഐ. യിൽ നിന്നും സമാന സംഭവങ്ങൾ ഉണ്ടായതായും നാട്ടുകാർ പറയുന്നു. ചെമ്മാട് ബൈക്കിൽ വരികയായിരുന്ന മാധ്യമ പ്രവർത്തകനോട് മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്.
അതേ സമയം പരിശോധനക്കെത്തിയ പോലീസ് ഒരു മാസ്ക് മാത്രമാണ് ധരിച്ചിരുന്നത് എന്നും നാട്ടുകാർ പറയുന്നു.