പെരുന്നാൾ കിറ്റ് നൽകിയും നാട് അണു വിമുക്തമാക്കിയും കർമ്മനിരതരായി പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് .


പരപ്പനങ്ങാടി: പാലത്തിങ്ങൽ പ്രദേശത്തെ 250 ൽ പരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തിയും നാട് അണുവിമുക്തമാക്കിയും ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ്.
ഡി. ഡി ഗ്രൂപ്പ് പ്രവാസി കൂട്ടായ്മ മെക്കോ ഡി.ഡി യുടെ കാരുണ്യ ഹസ്തം 2021 എന്ന പദ്ധതി ഡി.ഡി ഗ്രൂപ്പ് മെമ്പർമാർ ചേർന്ന് വിജയകരമായി പൂർത്തീകരിച്ചു. മഹാമാരിക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതായിരുന്നു കാരുണ്യ ഹസ്തം പദ്ധതി. മെക്കൊ ഡി.ഡി കാരുണ്യം ഹസ്തം പെരുന്നാൾ കിറ്റ് വിതരണം മെക്കൊ ഡി.ഡി മുതിർന്ന അംഗവും കെ.എസ്.എ കോർഡിനേറ്ററുമായ വി. ഉസ്മാൻ ഡി.ഡി ഗ്രൂപ്പ് കൺവീനർ ശറഫലിക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
ഡി.ഡി ഗ്രൂപ്പ് ചെയർമാൻ കെ.പി.ഫിറോസ്, ട്രഷറർ ശിയാഹുൽ ഹഖ്, മെക്കോ ഡി.ഡി കോഡിനേറ്റർ സമീർ മടപ്പള്ളി,ഡി.ഡി ഗ്രൂപ്പ് എക്സിക്യൂട്ടീവ് മെമ്പർ അഷ്റഫ് കുന്നുമ്മൽ തുടങ്ങിയവരും,മറ്റു അംഗങ്ങളും പങ്കെടുത്തു.
കോവിഡ് രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ പാലത്തിങ്ങൽ അങ്ങാടി, പ്രദേശത്തെ നമസ്കാര പള്ളികൾ, കടകൾ, മാർക്കറ്റ്, കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ എന്നിവിടങ്ങളിലും പാലത്തിങ്ങൽ പ്രദേശത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ചെയർമാൻ കെ.പി.ഫിറോസിന്റെ നേതൃത്വത്തിൽ ഡി.ഡി ഗ്രൂപ്പ് അംഗങ്ങൾ അണുവിമുക്തമാക്കി.
മഹാമാരിയെ ചെറുത്ത് തോൽപ്പിക്കുന്നതിന് ഇവർ നൽകിയ പ്രവർത്തനം നാട്ടുകാർക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസമായി.