പരപ്പനങ്ങാടി ബധിര വിദ്യാലയത്തിൻ്റെ വാർഷികവും യാത്രയയപ്പും നടത്തി


വള്ളിക്കുന്ന് : കൊടക്കാട് പ്രവർത്തിക്കുന്ന പരപ്പനങ്ങാടി ബധിര വിദ്യാലയത്തിൻ്റെ 32-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകൻ വി.കെ. അബ്ദുൽ കരീം, സഹാധ്യാപിക എം.റസീന, മാട്രൺ കെ.എ. മൊയ്തീൻ കുട്ടി എന്നിവർക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ നടന്നു.
യാത്രയയപ്പ് സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. വിരമിക്കുന്നവർക്കുള്ള ഉപഹാരങ്ങൾ സ്കൂൾ മാനേജർ പി. അഹമ്മദ് കോയ വിതരണം ചെയ്തു.
ജീവകാരുണ്യ പ്രവർത്തകൻ ഡോ. കബീർ മച്ചിഞ്ചേരി, എ.ഡബ്ല്യൂ.എച്ച് റിസീവർ റിട്ട. ജഡ്ജ് ടി.വി. മമ്മൂട്ടി എന്നിവർ മുഖ്യാതിഥികളായി.. എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ. എ.കെ. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.
വാർഡ് അംഗങ്ങളായ എ.പി.കെ തങ്ങൾ, നിസാർ കുന്നുമ്മൽ, രാജി കൽപാലത്തിങ്ങൽ, നിലമ്പൂർ ബഡ്സ് സ്കൂൾ പ്രഥമാധ്യാപിക പി.സുഹറ, ബക്കർ ചെർന്നൂർ, ഡോ. ജോൺ ഇ തോപ്പിൽ, ഷമീർ കോലാക്കൽ, ഒ.സിൽമിയ, സി.സംഗീത, ടി.അസ്മിന, മുഷ്താഖ് അഷ്റഫ്, ടി.കെ ബഷീർ, കെ.ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.