പരപ്പനങ്ങാടിയിൽ വിലക്ക് ലംഘിച്ച് പള്ളിയിൽ നിസ്കാരം നടത്തിയ ആറ് പേർ അറസ്റ്റിൽ


പരപ്പനങ്ങാടി : ലോക്ഡൗൺ, കണ്ടെയിൻമെൻറ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയിൽ തറവീഹ് നിസ്കാരം നടത്തിയ ആറ് പേരെ പരപ്പനങ്ങാടി പോലീസ് കേരള എപിഡെമിക് ഓർഡിനൻസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പരപ്പനങ്ങാടി അങ്ങാടി കടപ്പുറം സ്വദേശികളായ മുജീബ്, ഫദൽ, ഹംസക്കോയ, ഉമ്മർകോയ, റഫീഖ്, നാസർ എന്നിവരെയാണ് ചാപ്പപ്പടിക്ക് അടുത്തുള്ള മുഹുയുദ്ദീൻ മസ്ജിദിൽ നിസ്കരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ലോക് ഡൗൺ, കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണം എന്നിവയുടെ ഭാഗമായി ആരാധനാലയങ്ങൾ അടച്ചിടുവാൻ സർക്കാർ ഉത്തരവ് നിലവിലുണ്ട്.
നിലവിൽ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെയും വള്ളിക്കുന്ന് പഞ്ചായത്തിന്റെയും എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോൺ ആണ്. ആരാധനാലയങ്ങളിൽ പുലർച്ചെയും മറ്റും പൊതുജനങ്ങൾ നിസ്കരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അങ്ങനെയുള്ളവ പോലീസ് മഫ്തിയിൽ പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ് പറഞ്ഞു.