പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് വാർഷിക സുവനീർ പ്രകാശനം ചെയ്തു


പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ മുപ്പതാം വാർഷികോപഹാരമായി പുറത്തിറക്കിയ സുവനീർ “കാലത്തിന്റെ ചുമരുകളിൽ ഇന്നലെകൾ ഇങ്ങനെ” പ്രകാശനം സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ ടി.ഡി രാമകൃഷ്ണൻ നിർവഹിച്ചു.
കലയാണ് ഹിംസയെ മറികടക്കാനുള്ള പ്രധാന മാർഗമെന്നും വയലൻസിനെ കല കൊണ്ട് പ്രതിരോധിക്കുന്ന ഈ കാലത്തിലാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ കാലം മോഡേണൈസ് ചെയ്യപ്പെട്ടു, സർഗത്മകമായ കാലമാണ് മനുഷ്യനെ അടുപ്പിച്ചു നിർത്തുന്നത്, ഇന്നത്തെ വിദ്യാർത്ഥികളാണ് നാളെയുടെ പ്രതീക്ഷകളെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ചു നടന്ന കോളേജ് ആർട്സ് ഫെസ്റ്റ് “സ്പെക്ട്രം” 2k25 സിനി ആർട്ടിസ്റ്റ് മാളവിക ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രസിഡൻറ് അഡ്വ. കെ.കെ.സൈതലവി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ടി. സുരേന്ദ്രൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ്, റഷീദ് പരപ്പനങ്ങാടി, കോളേജ് സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടി, എം. അഹമ്മദലി ബാവ, വി.പി. അബ്ദുൽഹമീദ്, ടി. അബൂബക്കർ, സി.എച്ച്. ഇക്ബാൽ, കെ. അമൃതവല്ലി, കെ. ജ്യോതിഷ്, ടി. അജിത്ത്, കോളേജ് യൂണിയൻ ചെയർമാൻ എം.പി.ഷാജഹാൻ, പി. അസ്ല മോൾ എന്നിവർ പ്രസംഗിച്ചു,