തെയ്യാല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

പ്രതീകാത്മക ചിത്രം

താനൂർ: ഹൈസ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തെയ്യാല ഓമചപ്പുഴ സ്വദേശി പൊതുവത്ത് മൂസയുടെ മകൾ ഫാത്തിമ ഷെറിൻ (15) ആണ് മരിച്ചത്.
തെയ്യാലയിലെ വീടിന്റെ മുകൾ നിലയിലെ ബെഡ് റൂമിൽ ജനൽ കമ്പിയിൽ ഫിറ്റ് ചെയ്ത തൊട്ടിൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും.
തെയ്യാലിങ്ങൽ എസ്.എസ്.എം.എച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ആണ്.