ചിറമംഗലം റെയിൽവേ മേൽപാലം : നിർമാണത്തിന് വിട്ടുനൽകാൻ നിർദ്ദേശിച്ച കോക്കനട്ട് നഴ്സറിയുടെ സ്ഥലം ജില്ലാ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു


പരപ്പനങ്ങാടി : ചിറമംഗലം റെയിൽവേ മേൽപാലം നിർമാണത്തിന് വിട്ടുനൽകാൻ നിർദ്ദേശിച്ച കോക്കനട്ട് നഴ്സറിയുടെ സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, വികസന സ്ഥിരംസമിതി അധ്യക്ഷ സറീന ഹസീബ്, എസ്.വി. ശ്രീനാഥ് (കെ.റെയിൽ ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ) എന്നിവർ സന്ദർശിച്ചു.
എ.ഡി. ഇൻചാർജ് പി. സംഗീത, ഫാം കൗൺസിൽ അംഗങ്ങളായ ഗിരീഷ് തോട്ടത്തിൽ, ബാലഗോപാലൻ, പി.പി. ഷാജി, എ. ഷൺമുഖൻ, സി.കെ. അനീഷ്, ഋശികേശൻ എന്നിവരും സംബന്ധിച്ചു.
തുടർന്ന് നടന്ന ഫാം കൗൺസിൽ യോഗത്തിൽ നഴ്സറിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ അംഗീകരിച്ചു.