അങ്കമാലിയിൽ കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് പരപ്പനങ്ങാടി സ്വദേശി മരിച്ചു.


ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു.
പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡിൽ പുല്ലനാട്ട് അനുരഞ്ജാണ് അപകടത്തില്‍ അതിദാരുണമായി മരിച്ചത്.
അങ്കമാലി ടെല്‍കിന് മുമ്പില്‍ വെച്ച് ശനിയാഴ്ച വൈകുന്നേരം ആണ് അപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്.
മൃതദേഹം ഇപ്പോള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
അച്ഛൻ : രവീന്ദ്രൻ പുല്ലനാട്ട്
അമ്മ : അനിത.
ഭാര്യ : ശ്രുതി
മകൾ: ശ്രീഭദ്ര
സഹോദരൻ അഭിരഞ്ച്