താനൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.


താനൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
പനങ്ങാട്ടൂർ മഠത്തിൽ റോഡ് മേനോൻ പിടികക്ക് കിഴക്ക് ഭാഗത്ത് താമസിക്കുന്ന കാലടി ലക്ഷ്മി എന്ന ബേബി (74) മകൾ ദീപ്തി (36 ) എന്നിവരെയാണ് മരിച്ച നിലയിൽ വിട്ടിനുള്ളിൽ കാണപ്പെട്ടത്.
ബേബി തൂങ്ങി മരിച്ച നിലയിലും മകൾ കട്ടിലിൽ മരിച്ച നിലയിലുമാണ് കാണപ്പെട്ടത്.
വാതിൽ തുറക്കാത്തത് കണ്ടപ്പോൾ രേഷ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു.
മരണപ്പെട്ട ദിപ്തി സംസാരശേഷി ഇല്ലാത്തതും നടക്കാൻ ബുദ്ധിമുട്ടുള്ള ആളുമാണ്. ബേബിയുടെ ഭർത്താവ് ബാലസുബ്രമണ്യൻ പട്ടാളത്തിൽ നിന്ന് വിരമിച്ച ആളാണ്.
താനൂർ ഡി വൈ എസ് പി പയസ് ജോർജ്ജ്, സി.ഐ.ടോണി ജെ മറ്റം എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.