നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം


എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കേസ് ഡയറി സമർപ്പിക്കണമെന്ന് ഹൈകോടതി നിർദേശം.
അടുത്ത മാസം 6ന് കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി നിർദേശം.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് കോടതി വിശദമായ വാദം കേൾക്കും.