പരപ്പനങ്ങാടി ചിറമംഗലത്ത് തീവണ്ടിതട്ടി യുവാവ് മരിച്ചു.


പരപ്പനങ്ങാടി : ചിറമംഗലത്ത് തീവണ്ടിതട്ടി യുവാവ് മരിച്ചു.
ചിറമംഗലം സ്വദേശി പനയത്തിൽ അസീസ് (37) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചിറമംഗലം ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.
പിതാവ് : അബ്ദുൽ ലത്തീഫ് (പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ്
മുൻ പ്രസിഡൻ്റ്).
മാതാവ് : സുലൈഖ.
ഭാര്യ : ജുമൈലത്ത്.
മക്കൾ : ഫൈഹ, ദുഹ, ഐസം, ഫൈസ.
സഹോദരങ്ങൾ: അസീബ, ഷബീബ.