ചെറുമുക്ക് സ്വദേശിയായ യുവാവ് കര്‍ണാടകയില്‍ വാഹനം ഇടിച്ച് മരിച്ചു.


തിരൂരങ്ങാടി: ചെറുമുക്ക് സ്വദേശി കര്‍ണ്ണാടകയില്‍ അജ്ഞാത വാഹനമിടിച്ചു മരിച്ചു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി മീത്തില്‍ മികച്ചാന്‍ ഉമ്മറിന്റെ മകന്‍ അബ്ദു സമദ് (39) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് എട്ട് മണിയോടെ റോഡ് സൈഡില്‍ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
നോമ്പ് തുറന്നതിനു ശേഷം റൂമില്‍ നിന്ന് സവാരിക്കായി ഇറങ്ങിയതായിരുന്നു. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ യെല്‍ബുര്‍ഗ്ഗയില്‍ സഹോദരങ്ങളും ചേര്‍ന്ന് ഇരുപത് വര്‍ഷത്തോളമായി റെയിന്‍ബോ ബേക്കറി നടത്തി വരികയായിരുന്നു.
പതിവായി റോഡില്‍ നടക്കാറുണ്ട് സമദ്. നോമ്പ് തുറന്നതിനു ശേഷമാണ് നടക്കാറ്. ബേക്കറിയുടെ തോട്ടടുത്ത് തന്നെയാണ് അപകടം സംഭവിച്ചത്. റോഡ് സൈഡില്‍ മരിച്ച് കിടക്കുന്നത് ആദ്യം നാട്ടുകാരാണ് കണ്ടത്. ഉടന്‍ മൃതദേഹം തോട്ടടുത്ത യെല്‍ ബുര്‍ഗ്ഗ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിച്ചു.
ഇടിച്ചിട്ട വാഹനത്തേ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെ ആശുപത്രിയില്‍ നിന്നും മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. മൃതദേഹം ഇന്ന് രാത്രി ഒരു മണിയോടെ ചെറുമുക്ക് പള്ളിക്കത്താഴം ജുമാമസ്ജിദില്‍ ഖബറടക്കും.
ഭാര്യ: വലിയ പീടിയേക്കല്‍ സമീറ,
മക്കള്‍: സിബില്‍ ഷാന്‍, ഷെയിന്‍, നഫ്‌വ, മാതാവ്: സൈനബ്
സഹോദരങ്ങള്‍: സലീം, മനാഫ്, റിയാസ്, സഹീന,
തിരൂരങ്ങാടി നിയുക്ത എംഎല്‍.എ കെ.പി.എ മജീദ് പരേതന്റെ വസതി സന്ദര്‍ശിച്ചു.