NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയില്‍; ഇന്ന് തന്നെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും

തലശ്ശേരി കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് അംഗം പി പി ദിവ്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തുകയാണ്.

 

വനിതാ ഉദ്യോഗസ്ഥർ അടക്കം ആശുപത്രി പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. ആശുപത്രിയ്ക്കുള്ളിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ദിവ്യയെ തളിപ്പറമ്പ് കോടതിയിൽ ഇന്ന് തന്നെ ഹാജരാക്കും.

 

ദിവ്യയുടെ അഭിഭാഷകൻ കോടതിയിലെത്തി. ഇന്നുതന്നെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും പോലീസ് ശ്രമം. കണ്ണപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.

തലശ്ശേരി സെഷന്‍സ് കോടതിയായിരുന്നു ദിവ്യയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. തുടര്‍ന്ന് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുകയായിരുന്നുവെന്നും പൊലീസ് കീഴടങ്ങുന്നതിന് മുമ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *