പരപ്പനങ്ങാടി ഹാർബറിൽ മോഷണം പതിവാകുന്നു: വള്ളങ്ങളിൽനിന്ന് വീണ്ടും എഞ്ചിനുകളും മണ്ണെണ്ണയുo മോഷണം പോയി


പരപ്പനങ്ങാടി: ഹാർബറിൽ നിർത്തിയിട്ട വള്ളങ്ങളിൽ നിന്നും എഞ്ചിനുകളും മണ്ണെണ്ണയും മോഷണം പോകുന്നത് പതിവാകുന്നു.
കഴിഞ്ഞ ദിവസം ആലുങ്ങൽ ബീച്ചിലെ സി.പി.ഗ്രൂപ്പ്ലീഡറായ ജൈസലിൻ്റെ അൽഫലാഹ് വള്ളത്തിന്റെ രണ്ട് എഞ്ചിനുകളും മണ്ണെണ്ണയുമാണ് കവർന്നത്.
കഴിഞ്ഞ ആഴ്ച നാല് എഞ്ചിനും ഇന്ധനവും നഷ്ടപ്പെട്ടിരുന്നു.
രാവിലെ വള്ളമിറക്കാൻ തൊഴിലാളികൾ എത്തുമ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെടുന്നത്.
ഇത് കാരണം വള്ളം കടലിലിറക്കാൻ കഴിയാത്ത അവസ്ഥ വരുന്നു. ജോലിയെടുക്കാൻ കഴിയാതെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലാകുന്നത്.
കവർച്ച കണ്ടെത്താൻ പോലീസ് പട്രോളിങ്ങിനും സംവിധാനമൊരുക്കണമെന്നാണ് തൊഴിലാളികൾ ആവശ്യം.