ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു.


പരപ്പനങ്ങാടി: ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു. പാലത്തിങ്ങൽ മുരിക്കൽ സ്വദേശി ചീരൻകുളങ്ങര മുഹമ്മദ് കുട്ടി (70) ആണ് മരിച്ചത്.
ബന്ധുക്കളോടൊപ്പം ഉംറക്ക് പോയതായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഹറമിൽ അസർ നിസ്കാരം കഴിഞ്ഞു റൂമിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
മുരിക്കൽ ബദരിയ്യ പള്ളി മുൻ പ്രസിഡന്റ് ആയിരുന്നു.
ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: മുഹമ്മദലി, ഖദിജ, അസ്മാബി, ജസീറ, സുഹൈല.
മരുമക്കൾ: ഹസ്ന, റഷീദ്, നാസർ, കബീർ, അബ്ദുറഹ്മാൻ.
Copy Link