തിരൂരങ്ങാടി താലൂക്ക് ആശുപത്രിയി ലേക്കുള്ള പ്രവേശനത്തിൽ നാളെ മുതൽ മാറ്റം വരുത്തും.


തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ കോവിഡ് /നോൺ കോവിഡ് രോഗികൾ ഇട കലർന്നുള്ള സഞ്ചാരം രോഗ വ്യാപനത്തിന് കാരണമായേക്കുമെന്നതിനാൽ
ആശുപത്രിയിലേക്കുള്ള പ്രവേശനത്തിൽ നാളെ (ചൊവ്വ) മുതൽ മാറ്റം വരുത്തും. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ചേർന്ന നഗരസഭ, ആശുപത്രി പ്രതിനിധികളുടെ അടിയന്തിര യോഗത്തിണ് തീരുമാനം.
പ്രധാന ഗേറ്റിന്റെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന പുതിയ കോവിഡ് സെന്ററിലേക്ക് മാത്രമായി ഇപ്പോൾ ഉപയോഗിക്കുന്ന പ്രധാന ഗേറ്റിലൂടെ തന്നെ പ്രവേശനം അനുവദിക്കാനും ശേഷം കോവിഡ് ഒ.പി.യുടെ ടിക്കറ്റ് കൗണ്ടറിന്റെ മുൻവശം മുതൽ വഴി അടച്ചിടാനും തീരുമാനിച്ചു.
പകരം നോൺ കോവിഡ് ഒ.പി. യിലേക്കും അത്യാഹിത വിഭാഗത്തിലേക്കുമുള്ള പ്രവേശനം തൽക്കാലം ആശുപത്രിയുടെ പടിഞ്ഞാറു ഭാഗത്തെ ഗേറ്റിലൂടെയും നോൺ കോവിഡ് അത്യാഹിത വിഭാഗത്തിലേക്കുള്ള അസംബുലൻസും മറ്റു വാഹനങ്ങളും തെക്ക് ഭാഗത്ത് ബൈപാസ് റോഡിലുള്ള പഴയ കോവിഡ് സെന്റർ വഴിയിലൂടെയും പ്രവേശിപ്പിക്കും.
ഡപ്യൂട്ടി ചെയർപേഴ്സൺ സി.പി സുഹ്‌റബി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ, വികസന സമിതി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ. കൗൺസിലർമാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പി.കെ. അസീസ്. എം. അബ്ദുറഹ്മാൻ കുട്ടി, ആർ.എം.ഒ. ഡോ.ഹാഫിസ് റഹ്മാൻ, ഡോ. രാജഗോപാൽ, പി.ആർ.ഒ. വിജിൻ, ഷൈജിൻ എന്നിവർ സംബന്ധിച്ചു.