ദേശീയപാതയിലെ വെളിമുക്ക് പടിക്കലില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം ; കോട്ടയ്‌ക്കല്‍ പടപ്പറമ്പ് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.


ദേശീയപാത മുന്നിയുർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 സുഹൃത്തുക്കൾ മരിച്ചു. ഇരുവരും കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളാണ്.
കുറുവ സ്വദേശി മുരിങ്ങതൊടൻ മുഹമ്മദ് കുട്ടിയുടെ മകൻ നിയാസ്, നാട്ടുകാരൻ തന്നെയായ എം.ടി.നിയാസ് എന്നിവരാണ് മരിച്ചത്. ഇരുവർക്കും 19 വയസാണ്.
ഇന്നലെ രാത്രിയാണ് അപകടം.
അപകടത്തിൽ രണ്ടു പേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. റനീസ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസ് കോഴിക്കോട് മെഡിക്കൽ കോളേജിലും വെച്ചാണ് മരിച്ചത്.
തൃശൂർ – കോഴിക്കോട് റോഡിൽ ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് ഭാഗത്ത് സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.
അപകടം നടന്ന ഉടൻ പരിക്കേറ്റ ഇരുവരെയും ഓടികൂടിയ നാട്ടുകാർ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മാറ്റിയെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി.
ഇവരിൽ നിന്ന് ലഭിച്ച ആധാർകാർഡിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.