എക്സൈസ് ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡിന് അർഹനായി പ്രിവെന്റീവ് ഓഫീസർ പി. ബിജു


പരപ്പനങ്ങാടി : ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തന രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന എക്സൈസ് കമ്മീഷണറുടെ 2023 ലെ ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡിന് എക്സൈസ് പ്രിവൻറീവ് ഓഫീസർ പി. ബിജു തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലക്കകത്തും പുറത്തും നൂറുകണക്കിന് വേദികളിൽ ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ബിജുവിന് ലഭിച്ച അംഗീകാരം ജില്ലക്ക് തന്നെ നേട്ടമാകുകയാണ്.
നിലവിൽ പരപ്പനങ്ങാടി എക്സൈസ് റൈഞ്ച് ഓഫീസിൽ പ്രിവെന്റീവ് ഓഫീസറായി ജോലി ചെയ്യുന്ന ബിജു ജില്ലയിൽ എക്സൈസ് ഉദ്യോഗസ്ഥരെ അണിനിരത്തി ലഹരിവിരുദ്ധ ഗാനമേള ട്രൂപ്പിനും നേതൃത്വം നൽകിവരുന്നുണ്ട്.