പരപ്പനങ്ങാടി നഗരസഭയുടെ വാഹനം സ്കൂട്ടറിന് പിന്നിലിടിച്ച് രണ്ടുപേർക്ക് പരിക്ക്


പരപ്പനങ്ങാടി : സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
പരപ്പനങ്ങാടി നഗരസഭയുടെ വാഹനമാണ് അതേദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിച്ച് തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മുന്നോട്ട് നീങ്ങി മുന്നിലുണ്ടായിരുന്ന സ്കൂൾ ബസ്സിന്റെ പിറകിലും ഇടിച്ചു.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ പരപ്പനങ്ങാടി ടൗണിലാണ് സംഭവം.
അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ചെട്ടിപ്പടി പുതുക്കുളത്തെ അബ്ദുള്ള (61), പന്താരങ്ങാടി സ്വദേശി തൈശേരി സുരേഷ് ബാബു (33) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.