അഴിത്തല ബോട്ടപകടം; കാണാതായ പരപ്പനങ്ങാടി സ്വദേശി മുനീറിന്റെ മൃതദേഹം കണ്ടെത്തി.


കാസര്‍കോട്: അഴിത്തലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ആദന്റെ പുരക്കല്‍ മുജീബ് എന്ന അബ്ദുല്‍ മുനീറിന്റെ (46) മൃതദേഹം കണ്ടെത്തി.
കാഞ്ഞങ്ങാട് ബീച്ചില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു.
പരപ്പനങ്ങാടി അരിയല്ലൂര്‍ സ്വദേശി കൊങ്ങന്റെ ചെറുപുരക്കല്‍ അബൂബക്കർ കോയമോന്‍ ഇന്നലെ അപകടത്തില്‍ മരിച്ചിരുന്നു.
കോയമോന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടിന് ആലുങ്ങല്‍ ബീച്ച് ഖബറിസ്ഥാനില്‍ ഖബറടക്കി.
മുനീറിന്റെ ഭാര്യ :നൗനർ
മക്കൾ : ഇമ്രാൻ, നഹ്‌ല ഫെബിൻ, മുഹമ്മദ് നിഹാദ്.
സഹോദരങ്ങൾ : റഷീദ്, ഫിറോസ്, സഫൂറ, നസ്രിൻ