NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തവനൂരിൽ മുന്‍ മന്ത്രി കെ.ടി.ജലീലിന് വിജയം.

മലപ്പുറത്ത് നിര്‍ണായക മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് വിജയം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 3066 വോട്ടുകള്‍ക്കാണ് ജലീല്‍ ജയിച്ചത്.
രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച ജലീലിനെതിരെ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനായി.
എന്നാല്‍ നേരിയ വോട്ടുകളുടെ ബലത്തില്‍ മണ്ഡലം ജലീലിനൊപ്പം നിന്നു.
എല്‍.ഡി.എഫിന് അത്രയേറെ മുന്‍തൂക്കമുള്ള മണ്ഡലമൊന്നുമല്ലാതിരുന്നിട്ടും ജലീല്‍ ഉണ്ടാക്കിയെടുത്ത ജനകീയാടിത്തറ ഇളക്കാന്‍ സ്ഥാനാര്‍ഥിക്കായി രണ്ടുമാസത്തോളം

നെട്ടോട്ടമോടിയാണ് ഫിറോസ് കുന്നംപറമ്പിലെന്ന ജീവകാരുണ്യപ്രവര്‍ത്തകനെ കോണ്‍ഗ്രസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published.