കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ യുവാവ് മരിച്ചു, തള്ളിയിട്ടതെന്ന് സംശയം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് വീണ ഒരാൾ മരിച്ചു.
തമിഴ്നാട് സ്വദേശിയായ യുവാവാണ് മരിച്ചത്.
ഇയാളെ തള്ളിയിട്ട് കൊന്നതാണെന്ന് സംശയിച്ച് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കിട്ടിയിട്ടില്ല.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനിൽ നിന്നാണ് യാത്രക്കാരൻ വീണത്.
എസി കമ്പാർട്മെന്റിലെ ഡോറിലാണ് മരിച്ച ആൾ ഇരുന്നത്. സംഭവത്തിൽ കസ്റ്റഡിയിലായ പ്രതി ആ സമയം യുവാവാവിന്റെ പിന്നിൽ നിന്നിരുന്നതായി സംശയിക്കുന്നു.
യാത്രക്കാരൻ തെറിച്ചുവീണതോടെ ട്രെയിനിൽ ഉണ്ടായിരുന്ന ആളുകൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.
ട്രെയിനിനും പ്ലാറ്റഫോമിനും ഇടയിൽ കുടുങ്ങിയ ആളെ ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.