NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ന് വിജയദശമി, അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും തിരക്ക്

പരപ്പനങ്ങാടി ഭരണിക്കോട്ട ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ എ കെ ഉണ്ണി നമ്പൂതിരി കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നു

അറിവും അക്ഷരങ്ങളും കുറിക്കുന്ന വിജയദശമി ആഘോഷമാണ് ഇന്ന്. ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വലിയ ലോകത്തേക്ക് കടക്കാൻ നിരവധി അനവധി കുട്ടികളാണ് തയാറെടുക്കുന്നത്. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എല്ലാം ആദ്യാക്ഷരം കുട്ടികൾ കുറിക്കുന്ന ചടങ്ങുകൾ നടക്കും. രാഷ്ട്രീയm സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തുന്നു.

 

കേരളത്തിലെ വിവിധ ഖേത്രങ്ങളിൽ രാവിലെ തന്നെ ചടങ്ങുകൾ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഗുരുവായൂർ, പനച്ചിക്കാട് ഉൾപ്പടെ ഉള്ള പ്രമുഖ ക്ഷേത്രങ്ങളിൽ എല്ലാം രാവിലെ മുതൽ വലിയ തിരക്കാണ് കാണപ്പെടുന്നത്.

ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയിൽ ചൂണ്ടുവിരൽകൊണ്ട് ആദ്യക്ഷരം. പിന്നെ പൊന്നു തൊട്ട് നാവിൽ അക്ഷര മധുരം. ഇങ്ങനെയാണ് ചടങ്ങിന്റെ രീതി.

 

കേരളത്തിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിൽ നടക്കുന്ന വിജയദശമി ആഘോഷ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നു. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ നാലു മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ഇരുപതിനായിരത്തിലേറെ കുട്ടികൾ ആണ് ഇവിടെ മാത്രം അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *