‘സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ റോഡില്‍ പൊലീസിന്റെ ഗുണ്ടായിസം’; ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെകുടുംബത്തെ സന്ദർശിച്ച് പിവി അന്‍വര്‍

പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. അബ്ദുള്‍ സത്താറിന്റെ മകന് ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍ഗോഡ് റെസ്റ്റ് ഹൗസിലെത്തി അൻവറുമായി സംസാരിച്ചു. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി.
പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അബ്ദുള്‍ സത്താറിന്റെ കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം കുടുംബം അന്‍വറിനോടും ആവശ്യപ്പെട്ടു. തങ്ങളുടെ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും കുടുംബം അന്‍വറിനെ അറിയിച്ചു. പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. കേസിൽ എസ്ഐ അനൂപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ മറ്റൊരു ഓട്ടോ ഡ്രൈവര്‍ക്കും പൊലീസുകാരില്‍ നിന്നും മോശം അനുഭവം നേരിട്ടിരുന്നു.