കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
1 min read

കോഴിക്കോട് പുല്ലൂരാംപാറയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. സംഭവത്തില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഡ്രൈവറും കണ്ടക്ടറുമടക്കമുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. ആളുകള്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.
ബസില്‍ 50ഓളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.
രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയി ലേക്ക് മാറ്റിയിരിക്കുകയാണ്.