പരപ്പനങ്ങാടി നഗരസഭ ഉപജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു.


പരപ്പനങ്ങാടി : അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് സംരംഭം തുടങ്ങുന്നതിനായുള്ള തുക ഉപയോഗിച്ച് നഗരസഭയിൽ ഡിവിഷൻ 29 ലും ഡിവിഷൻ മൂന്നിലും തുടക്കമിട്ട സംരംഭങ്ങൾ നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘടനം നിർവഹിച്ചു.
സി.ഡി.എസ്. ചെയർപേഴ്സൻ പി.പി. സുഹറാബി അധ്യക്ഷത വഹിച്ചു.
നഗരസഭ ഉപാധ്യക്ഷ കെ. ഷഹർബാനു. സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.വി. മുസ്തഫ, സി. നിസാർ അഹമ്മദ്, കൗൺസിലർമാരായ ഉമ്മുകുൽസു, കെ.കെ.എസ് തങ്ങൾ, റസാഖ് തലക്കലകത്ത്, എൻ.യു.എൽ.എം. കോർഡിനേറ്റർ റെനീഫ്, സൗമ്യ എന്നിവർ സംസാരിച്ചു .