മലപ്പുറം പരാമർശത്തിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് ഗവർണ്ണർ ; ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ചു, ഇന്ന് രാജ്ഭവനിൽ ഹാജരാകാൻ നിർദേശം


മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ നിർദേശം.
ഇന്ന് വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തണം.
അതേസമയം പി വി അൻവറിന്‍റെ ഫോൺ ചോർത്തൽ വിവാദത്തിലും ഡി ജി പിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് ഇന്ന് വിശദീകരണം നൽകണം.
ദേശവിരുദ്ധ ശക്തികൾ ആരെന്ന് അറിയിക്കണം എന്നും നിർദേശത്തിൽ പറയുന്നു.
മലപ്പുറത്തെ സ്വർണക്കടത്ത് ഹവാല കേസുകൾ വിശദീകരിക്കണം.
എന്തുകൊണ്ട് ഈ വിവരങ്ങൾ അറിഞ്ഞിട്ടും മറച്ച് വെച്ചുവെന്നും അറിയിക്കണമെന്നും ഗവർണർ നിർദേശം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
വിവാദം കനത്തതോടെ തന്റെ പ്രതികരണം തെറ്റായി നൽകിയെന്നാരോപിച്ച് ദി ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നല്‍കിയിരുന്നു.
അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചക്ക് വഴിവെച്ചെന്നും വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.