NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊച്ചിയിൽ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരു മരണം

കൊച്ചിയിലെ എടയാറില്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പൊട്ടിത്തെറി.

അപകടത്തിൽ ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയായ അജയ് വിക്രമനാണ് മരിച്ചത്.

 

അതേസമയം അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

പരിക്കേറ്റ മൂന്ന് പേരും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

 

മിനി ബോയ്‌ലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

 

ഫയർ ഫോഴ്സും പൊലീസും സംഭവ സ്ഥലത്ത് എത്തി തീ അണച്ചു.

 

അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published.