ആര്‍എസ്എസിന്റെ തിണ്ണനിരങ്ങി എ.ഡി.ജി.പി; എംആര്‍ അജിത് കുമാര്‍ വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച്ച നടത്തി; വിവരങ്ങള്‍ പുറത്ത്; സര്‍ക്കാര്‍ പ്രതിരോധത്തില്‍


ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ കേരളത്തിലെ മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുമായും ചര്‍ച്ച നടത്തി. കേരളത്തിലെ പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായി ഓഗസ്റ്റ് നാലിനു കല്‍പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ നാലുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇക്കാര്യം ഇന്റലിജന്‍സ് വിഭാഗം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ എഡിജിപി. വയനാട്ടിലുണ്ടായിരുന്നു. ഈ സമയമായിരുന്നു കൂടിക്കാഴ്ച്ച.
തൃശ്ശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമംനടന്ന ദിവസം തില്ലങ്കേരിയുടെ സാന്നിധ്യം വിവാദമായിരുന്നു. മന്ത്രിമാര്‍ വന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തിയിരുന്നെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചിരുന്നു.
ഇതേദിവസം എഡിജിപിയും തൃശ്ശൂരിലുണ്ടായിരുന്നു. എഡിജിപിയുടെ ഉത്തരത്തിലുള്ള കൂടിക്കാഴ്ച്ച സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.