ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കൈമാറി


പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്ററിലെ വിദ്യാർഥികളും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദിന് കൈമാറി.
സെൻ്റർ കോഡിനേറ്റർ ടി. ജിഷ, അധ്യാപിക പി. ഹംസീറ, ഓഫീസ് അസിസ്റ്റൻ്റ് വി.പി. അക്ഷയദാസ്, പി.ടി.എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ, വിദ്യാർഥികളായ കെ. അഭിനവ്, സി.പി. ഫാത്തിമ വഫ, എം.സി. റഹ്ന ജസ് രിയ, പി. റിൻസ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.