മലപ്പുറത്തേത് ‘എം പോക്സ് ക്ലേഡ് വൺ ബി’; അതിവേഗം വ്യാപിക്കും; ഇന്ത്യയിൽ സ്‌ഥിരീകരിക്കുന്നത് ആദ്യം..!


മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്‌ഥിരീകരിച്ചത് എംപോക്സ് ക്ലേഡ് വൺ ബി വിഭാഗം.
ഇന്ത്യയിൽ ആദ്യമായാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്.
രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതലുള്ളത് എംപോക്സ് 2 എന്ന വകഭേദമാണ്.
ഇന്ത്യയിൽ മുൻപ് റിപ്പോർട്ട് ചെയ്‌തതും എംപോക്സ് 2 ആണ്. ഇതിന്റെ മറ്റൊരു ‘താവഴി’ ആണ് എംപോക്‌സ് വൺ ബി എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ദുബായിൽ നിന്ന് സെപ്റ്റംബർ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂർ സ്വദേശിക്കാണ് എംപോക്സ് വൺ ബി സ്ഥിരീകരിച്ചത്.
പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്‌ഥിരീകരിച്ചത്.