ക്രിമിനൽ സ്വഭാവമുള്ള പോലീസുകാരെ പിരിച്ചുവിടണം; പി.ഡി.പി. മലപ്പുറം ജില്ലാ കമ്മറ്റി എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തി.


മലപ്പുറം: ക്രിമിനൽ സ്വഭാവമുള്ള പോലീസുകാരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുക എന്ന ആവശ്യവുമായി മലപ്പുറം ജില്ലാ കമ്മറ്റി ശനിയാഴ്ച രാവിലെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് എസ് പി ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. ലോകത്തിനുതന്നെ മാതൃകയായിട്ടുള്ള നമ്മുടെ പോലീസ് സേന ഇന്ന് സംസ്ഥാനത്തിന് തന്നെ അപമാനകരമായി മാറുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽക്രിമിനൽ സ്വഭാവമുള്ള പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് പിഡിപി ആവശ്യപ്പെട്ടു.
മാർച്ചിന്റെ സമാപന യോഗം സംസ്ഥാന വൈസ് ചെയർമാൻ ശശി പൂവ്വൻചിന ഉൽഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് ഹസ്സൻ കുട്ടി പുതുവള്ളി അധ്യക്ഷനായി.
ജില്ലാ വർക്കിങ് പ്രസിഡണ്ട് സക്കീർ പരപ്പനങ്ങാടി, അബ്ദുൽ ബാരി എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ഷാഹിർ മൊറയൂർ സ്വാഗതവും ജില്ലാ ജോ: സെക്രട്ടറി നിസാം കാളമ്പാടി നന്ദിയും പറഞ്ഞു