പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്ക് വൈറ്റ് ഗാർഡിന് ആംബുലൻസ് നൽകുന്നു. സമർപ്പണം വെള്ളിയാഴ്ച


പരപ്പനങ്ങാടി:107 വർഷം പിന്നിട്ട പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്ക് സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി നൽകുന്ന ആംബുലൻസ് സമർപ്പണം വെള്ളിയാഴ്ച വൈകീട്ട് നാലിന് പി.അബ്ദുൽ ഹമീദ് എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും.
നഗരസഭാ പരിധിക്കുള്ളിൽ സേവനമനുഷ്ഠിക്കുന്നതിന് മുസ്ലിംലീഗിന്റെ ദുരന്തനിവാരണ സേനയായ വൈറ്റ് ഗാർഡിനാണ് ബാങ്കിൻ്റെ കൈത്താങ്ങായി ആംബുലൻസ് കൈമാറുന്നത്.
ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ അബ്ദുൽ ഫസൽ, സ്പെഷ്യൽ ഒളിമ്പിക്സ് ഗോത്തിയ കപ്പ് 2024 ഇന്ത്യൻ ടീം അംഗം മുഹമ്മദ് സഹീർ, ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ്പ് ജില്ലാ ടീമിൽ ഇടം നേടിയ ടി.കെ അൻസിയ റിഫ്ന എന്നിവരെ അനുമോദിക്കും.
ബാങ്ക് പ്രസിഡൻ്റ് എ.കുട്ടിക്കമ്മു അധ്യക്ഷനാകും. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ്, ഉപാധ്യക്ഷ കെ.ഷഹബാനു, സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ജെ. ഒലിവർ എന്നിവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് അച്ചമ്പാട്ട് കുട്ടിക്കമ്മു, സെക്രട്ടറി എ. അഹമ്മദ് ആസിഫ്, വൈസ് പ്രസിഡന്റ് എ. യൂനുസ് സലീം, ഡയറക്ടർമാരായ സി.പി അബ്ദുറഹ്മാൻ, പി.പി മുഹമ്മദലി, ടി.വി സുചിത്രൻ എന്നിവർ പങ്കെടുത്തു.