NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട്​ ഉടൻ കൈമാറണം;​ കേന്ദ്രത്തോട്​ സുപ്രീംകോടതി

കോ​വി​ഡ്​ ബാ​ധി​ച്ച മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട്​ ഉടൻ കൈമാറണമെന്ന്​ കേന്ദ്ര സർക്കാരിനോട്​ സുപ്രീംകോടതി. ഭാര്യയുമായി വീഡിയോ കോൺ​ഫറൻസിൽ സംസാരിക്കാൻ അനുമതിയും നൽകി. അതേസമയം സിദ്ദീഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നാളെ പരിഗണിക്കും. ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി.

 

സി​ദ്ദീ​ഖ്​ കാ​പ്പ​നെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​മൊ​ട്ടു​ക്കും ശ​ക്​​ത​മായതിന്​ പിന്നാലെയാണ് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച​ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹര്‍ജിക്കൊപ്പം സു​പ്രീംകോ​ട​തി സിദ്ദീഖ്​ കാ​പ്പ​ൻറ കേ​സും പ​രി​ഗ​ണിച്ചത്​.

 

എന്നാല്‍ ഹേ​ബി​യ​സ്​ കോ​ർ​പ​സ് ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ശക്തമായ വാദം ഉന്നയിച്ചു. നിയമപ്രകാരം നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾക്ക അനുസൃതമായാണ് കാപ്പന് തടങ്കലിൽ കഴിയുന്നത് എന്നതിനാൽ അപേക്ഷ നിലനിർത്താനാവില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ ആ​റ്​ മു​ത​ൽ യു.​പി സ​ർ​ക്കാ​രിന്‍റെ​യും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ ഹ​ര്‍​ജി​ നി​ര​ന്ത​രം നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സി​ദ്ദീ​ഖ്​ കാ​പ്പ​ന്​ വേ​ണ്ടി കേ​​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ മി​ജി ജോ​സാണ്​ ഹേ​ബി​യ​സ്​ കോ​ർ​പ്പസ്​ ഹ​ര്‍​ജി സമർപ്പിച്ചത്​.

Leave a Reply

Your email address will not be published.