NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സാമൂഹിക ജീർണ്ണതകൾക്കെതിരെ ഹ്രസ്വ സിനിമകളൊരുക്കി അധ്യാപക വിദ്യാർഥികൾ.

മുഷ്താഖ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്യുന്നു.

 

തിരൂരങ്ങാടി: സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെ പ്രതിരോധത്തിന്റെ വിരൽ ചൂണ്ടി അധ്യാപക വിദ്യാർഥികൾ ഒരുക്കിയ ഹ്രസ്വ സിനിമ ശ്രദ്ധേയമാവുന്നു.

 

തിരൂരങ്ങാടി എസ്.എം.ഒ.ഐ.ടി.ഇയിലെ അധ്യാപക വിദ്യാർഥികളാണ് നാല് ഹ്രസ്വ സിനിമകൾ ഒരുക്കിയത്.സമൂഹത്തിലെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്നതും മാനവിക മൂല്യങ്ങൾക്ക് ഊന്നൽനൽകുന്നതുമാണ് നാല് ചിത്രങ്ങളും.

 

പ്രമേയങ്ങളിലും അവതരണത്തിലും വ്യത്യസ്‍തത പുലർത്തുമ്പോൾത്തന്നെ പുതിയ കാലത്തെ കുട്ടികൾ അനുഭവിക്കുന്ന അമിത ഭാരവും മാനസിക സംഘർഷവും നാല് സിനിമകളിലും നിഴലിച്ചു.

നാൽപ്പത് അധ്യാപകവിദ്യാർഥികൾ നാല് ഗ്രൂപ്പുകളായിത്തിരിഞ്ഞാണ് പത്ത് മിനുട്ടോളം ദൈർഘ്യമുള്ള നാല് ചിത്രവും ഒരുക്കിയത്.
കഥയും,തിരക്കഥയും,സംവിധാനവും,എഡിറ്റിങും,പശ്ചാത്തല സംഗീതവും,കാമറയും,അഭിനയവും എല്ലാം നിർവഹിച്ചിട്ടുള്ളതും അധ്യാപക വിദ്യാർഥികൾ തന്നെയാണ് നിർവഹിച്ചത്.

 

മലയാളം ക്ലബ്ബിന്റെ കീഴിൽ നടന്ന പ്രദർശനം ഡോക്യുമെൻ്ററി സംവിധായകനും ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ മുഷ്താഖ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷനായി.അധ്യാപകരായ സി മൂസക്കുട്ടി,കെ നസീക്, കെ.ടി ഹനീഫ, മിൻഹ മുജീബ്,കെ.സി സാഹില,നൂർജഹാൻ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.