NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിപ സംശയിച്ച 14 വയസുകാരന് ചെള്ളുപനി സ്ഥിരീകരിച്ചു; നിപ പരിശോധനാ ഫലം വൈകീട്ട്

പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ നിപ സംശയിച്ച 14 വയസുകാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച സമ്പിൾ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരണം. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാണ് പരിശോധന നടത്തിയത്.

 

എലികൾ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ചെള്ളുപനി പിടിപെടും എന്ന് വിദഗ്ധർ പറയുന്നു. അതേസമയം, നിപ പരിശോധനക്കായി സവ്രം പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചിട്ടുണ്ട്.

 

പരിശോധനഫലം വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിപ രോഗ ലക്ഷണങ്ങളുള്ള 14 കാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

 

മാതാപിതാക്കളും അമ്മാവനും ഐസൊലേഷനിലാണ്. രോഗം സംശയിക്കുന്ന കുട്ടിയുടെ റൂട്ട് മാപ് തയാറാക്കുന്നുണ്ട്.സംഭവത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

 

നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും വൈകിട്ടോടെ പരിശോധന ഫലം പുറത്തുവരുമെന്നും ജില്ല കലക്ടർ വി.ആർ. വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകുന്നേരത്തോടെ ആരോഗ്യമന്ത്രി മലപ്പുറത്ത് എത്തി പ്രതിരോധപ്രവർത്തന പദ്ധതികൾക്ക് നേതൃത്വം നൽകും.

 

ഡി.എം.ഒയുടെ നേതൃത്വത്തിൽ പാണ്ടിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ യോഗം ചേർന്നു

Leave a Reply

Your email address will not be published. Required fields are marked *