ഹവായ് ചെരുപ്പിന് വില ലക്ഷങ്ങള്‍; പേര് ഫാഷന്‍ സനൂബ, അന്തം വിട്ട് ഇന്ത്യക്കാര്‍


നമ്മള്‍ വീടിനകത്തും ബാത്ത്‌റൂമിലുമൊക്കെ ധരിക്കുന്ന ഹവായ് ചെരുപ്പിന് ലക്ഷങ്ങള്‍ വില.
കുവൈറ്റിലെ ഒരു ഷോപ്പില്‍ ഏകദേശം 4,500 റിയാലിനാണ് (ഒരു ലക്ഷം രൂപ) ഹവായി ചെരിപ്പുകള്‍ വില്‍ക്കുന്നത്. ഓണ്‍ലൈനില്‍ ഈ വീഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇന്ത്യക്കാര്‍.
ഫാഷന്‍ സനൂബ എന്ന പേരിലാണ് ഇത്തരത്തില്‍ വീഡിയോ പ്രചരിക്കുന്നത്.
ബാത്ത്‌റൂമിലിടുന്ന ചെരുപ്പിന് ലക്ഷങ്ങള്‍ വില നല്‍കണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
ഇന്ത്യയില്‍ ’30 രൂപ’ക്ക് ലഭിക്കുന്ന സ്ലിപ്പറാണിതെന്നാണ് ഒരു ഉപയോക്താവ് പറയുന്നത്.