പോക്സോ കേസിൽ പൂജാരിക്ക് എട്ടു വർഷം കഠിനതടവ്


മഞ്ചേരി : പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ പൂജാരിക്ക് എട്ടു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
എടക്കര ബാർബർ മുക്ക് പുല്ലഞ്ചേരി വീട്ടിൽ പി.ബി. ഷിജുവിനെയാണ് (35) മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.
പ്രതി പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. 2023 മേയ് 30-നാണ് കേസിനാസ്പ്‌പദമായ സംഭവം.
അതിജീവിതയുടെ വീട്ടിൽ പൂജചെയ്യാൻ വന്നപ്പോഴാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.
എടവണ്ണ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന വി. വിജയരാജനായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.