NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുംബൈയിൽ കനത്ത മഴ; റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം,

മുംബൈ നഗരത്തിൽ വെള്ളക്കെട്ട്. കനത്ത മഴയെ തുടർന്ന് റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറി.

 

വിമാന സര്‍വീസുകളെയും മഴ പ്രതികൂലമായി ബാധിച്ചേക്കും.

 

ഇന്ന് നഗരത്തിലുടനീളം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവി മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ടാണ്.

റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെ ഇന്നു നടക്കുന്ന വിവാഹത്തിനു ഒട്ടേറെ വിമാനങ്ങൾ ചാർട്ട് ചെയ്തിട്ടുണ്ട്.

 

പ്രതികൂല കാലാവസ്ഥ ചാർട്ടു ചെയ്ത വിമാനങ്ങളേയും ബാധിച്ചേക്കാം. അതിഥികളുമായി നൂറിലധികം വിമാനങ്ങളാണ് മുംബൈയിലേക്ക് എത്താനിരിക്കുന്നത്.

 

അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ നടക്കുന്ന ബാന്ദ്രയിലെ കുർള കോംപ്ലക്‌സിനു സമീപത്ത് മുംബൈ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!