തിരൂരങ്ങാടിയിൽ ഒരു വയസ്സുള്ള കുട്ടിയുമായി കടന്നുകളഞ്ഞ സംഭവം ; കെ.പി.എ മജീദ് എം.എൽ.എ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.


തിരൂരങ്ങാടി : തിരൂരങ്ങാടിയിൽ ഒരു വയസ്സുള്ള കുട്ടിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.
പന്താരങ്ങാടി മണക്കടവൻ സൽമയുടെ ഒരുവയസ്സുള്ള കുട്ടിയെ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ കേസിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടാണ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയത്.
നേരത്തെ ഈ കേസിൽ സത്വര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സംസ്ഥാന പോലീസ് മേധാവിയുമായും, മലപ്പുറം ജില്ലാ പോലീസ് മേധാവിയുമായും സംസാരിച്ചു.
പടിക്കൽ സ്വദേശി ആലിങ്ങത്തൊടി സഫീർ കഴിഞ്ഞ ജൂൺ മാസം 25 നാണ് പതിനാറുങ്ങൽ വടക്കേ മമ്പുറത്തുള്ള വാടകവീട്ടിൽനിന്നും കുട്ടിയെയും കൊണ്ട് കടന്നുകളഞ്ഞത്.
സംഭവത്തിൽ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.
കേസിൽ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കെ.പി.എ മജീദ് പറഞ്ഞു.