ബലാത്സംഗ കേസിലെ പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ടു കോടതി വെറുതെ വിട്ടു.


തൃശൂർ : ബലാത്സംഗ കേസിൽ ആരോപണ വിധേയനായ പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ടു കോടതി വെറുതെവിട്ടു.
തൃശൂർ വാടാനപ്പള്ളിയിലുള്ള ഇക്ബാൽ എന്ന ആളെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി- 2 ജഡ്ജ് ജയപ്രഭു കുറ്റക്കാരനല്ലെന്ന് കണ്ടു വെറുതെവിട്ടത്.
തൃശൂർ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി സമ്മതം കൂടാതെ ബലം പ്രയോഗിച്ചു ബലാത്സംഗം ചെയ്തു എന്നും പിന്നീട് വിവാഹവാഗ്ദാനം നൽകി എട്ടുമാസത്തോളം ഫ്ലാറ്റിൽ വെച്ചു നിരന്തരം ബലാത്സംഗം ചെയ്തുവെന്നും സ്വർണവും പണവും ദുരുപയോഗം ചെയ്തു വഞ്ചിച്ചു എന്നുമുള്ള പരാതിയിലാണ് തൃശൂർ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ പ്രോസീക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകൾ ഹാജരാക്കി.
പരാതിക്കാരിയെയും മറ്റു സാക്ഷികളെയും പ്രതിഭാഗം അഭിഭാഷകർ എതിർ വിസ്താരം ചെയ്തതിൽ ഇവരുടെ മൊഴികളിൽ പ്രതി കുറ്റക്കാരനെന്ന് സ്ഥാപിക്കുന്നതിന് പര്യാപ്തമായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിക്ക് വേണ്ടി അഡ്വ. സി.കെ. സിദ്ദിഖ് പരപ്പനങ്ങാടി, അഡ്വ. ഹീരാ കൃഷ്‌ണ എന്നവർ ഹാജരായി.