കൊട്ടന്തല എ.എം.എൽ.പി. സ്കൂളിൽ യൂണൈക് ഹെല്‍ത്ത് കാർഡ് ക്യാമ്പ് നടത്തി


പരപ്പനങ്ങാടി : കൊട്ടന്തല ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൊട്ടന്തല എ.എം.എൽ.പി. സ്കൂളിൽ യൂണൈക് ഹെല്‍ത്ത് കാർഡ് ക്യാമ്പ് നടത്തി.
ഇരുന്നോറോളം പേർക്ക് യു.എച്ച്.ഐ.ഡി കാർഡ് വിതരണം ചെയ്തു.
സ്കൂൾ മാനേജർ സി.പി. സുബൈദ ഉദ്‌ഘാടനം ചെയ്തു.
ജനകീയ സമിതി പ്രസിഡന്റ് നസ്രുദീൻ തങ്ങൾ, സെക്രട്ടറി റഷീദ് പനക്കൽ, ട്രഷറർ കോയ പിലാശ്ശേരി, ഷാജിസമീർ പാട്ടശ്ശേരി, ബഷീർ ചെങ്ങാടൻ എന്നിവർ നേതൃത്വം നൽകി.
പി.സി. ആസിഫലി, അൻസിഫ് പാട്ടശ്ശേരി, പി. മനാഫ്, എം.പി.ഹമീദ്, പി. ഉണ്ണി, ഉസ്മന്‍, സൽമാൻ പാട്ടശ്ശേരി,എം.പി. അശ്‌റഫ്, എം.പി. അബൂബകര്‍ എന്നിവര്‍ സാങ്കേതിക സഹായം നൽകി.