തിരൂരങ്ങാടി ലയൺസ് ക്ലബ്ബ് പുതിയ സേവന പദ്ധതികൾ ആരംഭിച്ചു.


തിരൂരങ്ങാടി : ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ പുതിയ വർഷത്തേ സേവന പദ്ധതികൾക്ക് തുടക്കമായി.
പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ഓർഫനേജ് യു.പി സ്കൂളിൽ കറിവേപ്പില തോട്ടം, പ്രമേഹ പരിശോധനാ പദ്ധതി, കാൻസർ ബാധിതരായ കുട്ടികൾക്കുള്ള ന്യൂട്രീഷൻ ഫുഡ് കിറ്റുകൾ എന്നീ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം നടത്തി.
ഇതോടൊപ്പം സ്കൂളിലേക്ക് പാത്രങ്ങൾ, ഫസ്റ്റ് എയിഡ് കിറ്റ്, എന്നിവയും നൽകി.
ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് എം.പി. സിദ്ധീഖ്, സെക്രട്ടറി കെ.ടി ഷാജു, മുൻ പ്രസിഡൻ്റുമാരായ സിദ്ധീഖ് പനക്കൽ, ഡോ. സ്മിതാ അനി, എം. അബ്ദുൽ അമർ, സ്കൂൾ പ്രഥമാധ്യാപകൻ അഷ്റഫ്, ജാസി മാസ്റ്റർ, എം.എൻ നൗഷാദ് എന്നിവർ നേതൃത്വം നൽകി.